Latestകേരളം

ആംബലൻസ് ഇടിച്ച്‌ കാല്‍നടയാത്രക്കാരൻ മരിച്ചു

കോട്ടയം; ആംബലൻസ് ഇടിച്ച്‌ കാല്‍നടയാത്രക്കാരൻ മരിച്ചു. കോട്ടയം പൊൻകുന്നം നഗരത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്.തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ ആണ് മരിച്ചത്. 67 വയസായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ശങ്കരപാണ്ഡ്യൻ റോഡ് മുറിച്ചുകടക്കുമ്പോള്‍ ആംബുലൻസ് ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.