Latestകേരളം

യുവദമ്ബതികളെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് യുവദമ്ബതികളെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം രാധാഭവനില്‍ വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത് .

വീട്ടിലെ മുറിക്കുള്ളില്‍ കെട്ടിപ്പിടിച്ച്‌ കിടക്കുന്ന നിലയിലുള്ള ഇവരുടെ കൈയില്‍ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച്‌ കെട്ടിവെച്ചിട്ടുണ്ട്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു.

ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാർ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്ബതികള്‍ പനയ്ക്കപ്പാലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.