കോട്ടയത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വാടക വീടിനുള്ളില്‍ ആണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയുമുണ്ടായിരുന്നു.
ഇരുവരുടേയും ശരീരത്ത് നിന്ന് രക്തം വാർന്ന നിലയിലാണ് ഉണ്ടായിരുന്നത്. സമീപ വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ ആത്മഹത്യാ ആണോ എന്നത് വ്യക്തമാക്കാൻ കഴിയു എന്ന് പൊലീസ് പറഞ്ഞു.
