കോട്ടയം മെഡിക്കല്‍ കോളേജിലെ മാനസികരോഗ വാർഡില്‍ യുവാവ് ജീവനൊടുക്കി
കോട്ടയം മെഡിക്കല്‍ കോളേജിലെ മാനസികരോഗ വാർഡില്‍ യുവാവ് ജീവനൊടുക്കി. ആര്‍പ്പുക്കര തൊണ്ണകുഴി സ്വദേശി ഷെബീര്‍ (34) ആണ് മരിച്ചത്.മാനസികരോഗ വാർഡിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്തെ ഫോണ്‍ ടവറിന് മുകളില്‍ കയറി നിന്ന് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരമായിരുന്നു ഇയാളെ മാനസികരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്.
