Latestകേരളം

ഹാൻഡ് ബ്രേക്കിടാൻ മറന്നു, ഉരുണ്ടു നീങ്ങിയ കാറിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയില്‍പ്പെട്ട വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി.കാവാലച്ചിറ കുറ്റിക്കല്‍ അന്നമ്മ തോമസാണ് (53) മരിച്ചത്.കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം.

വീടിന്റെ പോർച്ചില്‍ പാർക്ക് ചെയ്തിരുന്ന കാർ മകൻ സ്റ്റാർട്ട് ചെയ്യുകയായിരുന്നു. ഈ സമയം അന്നമ്മ ഗേറ്റ് തുറക്കുകയായിരുന്നു. പിന്നാലെ ഷിജിനും വീട്ടില്‍ നിന്നും ഇറങ്ങി വരികയായിരുന്നു. എന്നാല്‍ ,ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാല്‍ വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തില്‍ കയറി ഇറങ്ങി. കാർ ഉയർത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത് . പാമ്ബാടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അന്നമ്മയുടെ സംസ്കാരം പിന്നീട് നടത്തും.