കൊയിലാണ്ടിയില്‍ ചികിത്സയിലിരിക്കെ മരിച്ച സ്ത്രീക്ക് ചെള്ളുപനി സ്ഥിരീകരിച്ചു
കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡായ പാവുവയലില്‍ ഇക്കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് ചെള്ളുപനി രോഗം സ്ഥിരീകരിച്ചു.ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീയാണ് മരണപ്പെട്ടത്. ഇതേതുടർന്ന് ഡിഎംഒയുടെ നിർദേശാനുസരണനം നഗരസഭയുടെ മേല്‍നോട്ടത്തില്‍ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മരിച്ച രോഗിയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും വൃത്തിയാക്കിയിട്ടുണ്ട്. എലികളുടെ ശരീരത്തില്‍ നിന്നു സാംപിള്‍ പരിശോധനയ്ക്കു ശേഖരിച്ചു. ജില്ലാ വെക്ടർ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫിസർ കെ.പി.റിയാസ്, തിരുവങ്ങൂർ സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെല്‍ത്ത് ഇൻസ്പെക്ടർ എ.കെ.ലത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തിയത്
