Latestകേരളം

കൊയിലാണ്ടിയില്‍ മകൻ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: ദർശനമുക്ക് വളാശ്ശേരി താഴയില്‍ നടന്ന കുടുംബ അതിക്രമം പ്രദേശവാസികളെ നടുക്കി. വീട്ടിലെ തർക്കത്തിനിടെ മകൻ സുഭാഷ് (35) അമ്മ മാധവിയെ (65) കൊടുവാള്‍ കൊണ്ട് ആക്രമിച്ചു.പരുക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാധവിയുടെ തലയ്ക്കാണ് മുറിവേറ്റിട്ടുള്ളത്. അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇയാളെ കൊയിലാണ്ടി പൊലീസ് ചോദ്യം ചെയ്യുകയാണ്.