അമീബിക് മസ്തിഷക ജ്വരം;പതിനൊന്ന് വയസുകാരിക്ക് രോഗം ഭേദമായി
അമീബിക് മസ്തിഷക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനൊന്ന് വയസുകാരിക്ക് രോഗം ഭേദമായി.മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്ക് ആണ് രോഗമുക്തി ഉണ്ടായത്. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത കുട്ടി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തോല്‍പ്പിച്ച് ആരോഗ്യവതിയായി മടങ്ങിയത്.
