Latestകേരളം

നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നിപ ബാധ സംശയിക്കുന്നതിനാൽ 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും.