Latestകേരളം

കൊടിയത്തൂരില്‍ റോഡിന് കുറുകെ ഓടിയ പിഞ്ചുകുട്ടി സ്വകാര്യ ബസിന് മുന്നില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: കൊടിയത്തൂരില്‍ റോഡിന് കുറുകെ ഓടിയ പിഞ്ചുകുട്ടി സ്വകാര്യ ബസിന് മുന്നില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.രണ്ടു ദിവസം മുൻപാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ‘തൈയില്‍’ എന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് കുട്ടി അപ്രതീക്ഷിതമായി ഓടിക്കയറിയത്.

അപകടം മണത്ത ബസ് ഡ്രൈവർ, നിമിഷനേരം കൊണ്ട് ബ്രേക്ക് ചവിട്ടി വാഹനം നിർത്തിയതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു. റോഡരികില്‍ നില്‍ക്കുമ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന ഓർമ്മപ്പെടുത്തല്‍ കൂടിയാണ് ഈ സംഭവം