ക്ലീൻ ചെയ്യാൻ കലക്കിവെച്ച ഫിനോയില്‍ കുടിച്ചു; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന റിമാൻഡ് പ്രതി ആശുപത്രിയില്‍
കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയില്‍ കുടിച്ച് ആശുപത്രിയില്‍.ഫോറൻസിക് സെല്ലിലെ റിമാൻഡ് പ്രതിയാണ് ഫിനോയില്‍ കുടിച്ചത്. കാസർകോട് മേല്‍പ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. ക്ലീൻ ചെയ്യാനായി കലക്കി വെച്ച ഫിനോയിലാണ് കുടിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
