Latestകേരളം

പരീക്ഷ എഴുതാനായി സ്കൂട്ടര്‍ പോകുന്നതിനിടെ മിനിവാൻ ഇടിച്ച്‌ തെറിപ്പിച്ചു; വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്:പതിമംഗലത്ത് വാഹന അപകടത്തില്‍ വിദ്യാർത്ഥിനി മരിച്ചു. നരിക്കുനി ആരാമ്ബ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ വഫ ഫാത്തിമ ആണ് മരിച്ചത്.രാവിലെ 9.30 തോടെയാണ് അപകടം നടന്നത്. പരീക്ഷ എഴുതാനായി കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫ ഫാത്തിമയുടെ സ്കൂട്ടർ എതിർദിശയില്‍ വന്ന ടെമ്ബോ മിനിവാൻ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വഫ ഫാത്തിമ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ വഫാ ഫാത്തിമയെ പരിസരത്തുണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിനിവാനിൻ്റെ അമിതവേഗതയും മറ്റ് ഒരു വാഹനത്തെ മറികടക്കാനുള്ള ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.