ബാലുശേരിയില്‍ ഒന്നാം ക്ലാസ്സുകാരി പുഴയില്‍ മുങ്ങിമരിച്ചു
കോഴിക്കോട്:ബാലുശേരിയില്‍ ഒന്നാം ക്ളാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദ സഞ്ചാരസംഘത്തിലുണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്.ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്‌റാറ (ആറ്) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂള്‍ വിദ്യാർത്ഥിനിയാണ്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു വിനോദ സഞ്ചാരസംഘം ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയത്. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കവേ അപകടം സംഭവിക്കുകയായിരുന്നു.
