Latestകേരളം

ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു

കോഴിക്കോട് കുറ്റ്യാടിയില്‍ വീട്ടിലെ വാള്‍ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു.കുറ്റ്യാടി വടയം സ്വദേശി ചുണ്ടേമ്മല്‍ പാത്തു (75) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ഷോർട്ട്സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ ഉരുകി ചുമരില്‍ നിന്ന് വേർ പെട്ട് കിടപ്പുമുറിയിലെ സോഫയില്‍ പതിക്കുകയായിരുന്നു. സൊഫക്ക് പിടിച്ച തീ കിടക്കയിലേക്കും പടരുകയായിരുന്നു. പക്ഷാഘാതം വന്ന് അനങ്ങാനും സംസാരിക്കാനും കഴിയാതെ കിടക്കുകയായിരുന്ന പാത്തുവിന് മുറിയില്‍നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

അപകട സമയത്ത് മക്കള്‍ വീട്ടിന് പുറത്തായിരുന്നു. തീയുടെ ചൂടുകാരണം ജനല്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് പുകയുയരുന്നത് കണ്ട് അയല്‍ക്കാരും മക്കളും ഓടിയെത്തി തീയണച്ച്‌ പാത്തുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി