പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ല
കോഴിക്കോട്: പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസത്തില്‍ നിന്ന് 11,12,13 വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്.രണ്ട് പേർ നടക്കാൻ ഗവണ്മെന്റ് ഹൈസ്കൂളിലും ഒരാള്‍ നഗരത്തിലെ ചാലപ്പുറം സ്കൂളിലുമാണ് പഠിക്കുന്നത്. സ്കൂളില്‍ എത്തേണ്ട സമയമായിട്ടും കുട്ടികള്‍ എത്താത്തതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. തുടർന്ന് സ്കൂള്‍ അധികൃതർ പുനരധിവാസകേന്ദ്രത്തില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കുട്ടികള്‍ മറ്റെവിടെയെങ്കിലും പോയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
