കോഴിക്കോട് 16കാരി വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ
കോഴിക്കോട്: കക്കാടംപൊയിലില്‍ കൗമാരക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ(16) ആണ് മരിച്ചത്.വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പോലീസ് ചോദ്യം ചെയ്തു. വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നെന്നും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയില്‍ കണ്ടതെന്നും കുടുംബാംഗങ്ങള്‍ മൊഴി നല്കി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
