വൈദ്യുതി മുടങ്ങും

വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈനിൽ വീഴാൻ സാധ്യത ഉള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ജൂൺ 18 ഞായർ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് മണിവരെ ആലാൻകുന്ന്, മുക്കൂട്, ദേവീസഹായം, ആലക്കാട് കളരി ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്‌ഷനിലെ മാതമംഗലം ടൌൺ, ആമിന കോംപ്ലക്സ്, റിലയൻസ് മാതമംഗലം, തുമ്പതടം, ബസ് സ്റ്റാൻഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ജൂൺ 18 ഞായർ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും.