ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ കുറഞ്ഞതോടെ വൈദ്യുതി ബോർഡ് ആശങ്കയിൽ
സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ് കുറയുന്നു. തൽഫലമായി, ജലവൈദ്യുത ഉത്പാദനം വെട്ടിക്കുറച്ചു. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ കുറഞ്ഞതോടെ വൈദ്യുതി ബോർഡ് ആശങ്കയിലാണ്
വൈദ്യുതി ബോര്‍ഡിനെ ആശങ്കപ്പെടുത്തി സംസ്ഥാനത്തെ സംഭരണികളില്‍ ജലനിരപ്പ് താഴുന്നു. എല്ലാ സംഭരണികളിലുമായി ആകെയുള്ളത് 15 ശതമാനം വെള്ളം മാത്രമാണ്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ 14 ശതമാനം വെള്ളം മാത്രമാണുള്ളത്. സംഭണികളിലേക്കുള്ള നീരൊഴിക്കിലും വലിയ കുറവാണുള്ളത്. ശരാശരി നീരൊഴുക്ക് 2.67 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ്.
സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പ്പാദനം കുറച്ചു. കഴിഞ്ഞ ദിവസം ഉല്‍പ്പാദിപ്പിച്ചത് 9.04 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ശരാശരി 17 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചിരുന്നിടത്താണ് ഈ കുറവ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജലം സംഭണികളിലെത്തുന്നത്. എന്നാല്‍ ഇത്തവണ മഴയിലെ കുറവും ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ലഭിക്കാത്തതും പ്രതിസന്ധിക്ക് ഇടയാക്കി.