വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ടിപ്ടോപ്പ്, പുറവൂർ, ചങ്ങലാട്ട്, വില്ലേജ് മുക്ക്, സലഫി, ഇന്ദിരാ നഗർ, ചോലപ്പാലം, തരിയേരി, തണ്ടപ്പുറം, എടവച്ചാൽ, മീൻ കടവ് എന്നീ പ്രദേശങ്ങളിൽ മെയ് 17ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ട് വരെയും വട്ടപ്പൊയിൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണിവരെയും വട്ടപ്പൊയിൽ ദിനേശ് ട്രാൻസ്ഫോമർ പരിധിയിൽ 12 മണി മുതൽ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ തൃക്കപാലം, മുട്ടിഅറക്കൽ പള്ളി, എയർടെൽ കോട്ടൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 2.30 വരെയും കൊറ്റംകുന്നു, ആസ്റ്റർ മിംസ്, ചാല ബൈപ്പാസ്, ഈരാണിപ്പാലം, മാതൃഭൂമി എച്ച്ടി, മാതൃഭൂമി എഫ്എം, ഫൊനിക്സ് കാർസ് എന്നീ
ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.