വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാൻ സർക്കിൾതല കൺട്രോൾ റൂമുകൾ ആരംഭിച്ച് KSEB

കനത്ത കാറ്റും മഴയും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത കെ എസ് ഇ ബി വിതരണവിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് നിർദ്ദേശിച്ചതുപ്രകാരമാണ് ഈ നീക്കം.

അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാൻ കഴിയും. പരാതി അറിയിക്കാൻ ഇലക്ട്രിക്കൽ ഡിവിഷൻ അടിസ്ഥാനത്തിൽ വാട്സാപ് നമ്പരും വൈകാതെ നിലവിൽ വരും.

ജീവനക്കാർ കുറവുള്ള മേഖലയിൽ കൂടുതൽ ജീവനക്കാരെ മറ്റു മേഖലകളിൽ നിന്നും പുനർവിന്യസിക്കാനും ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വേണ്ടയിടങ്ങളിൽ ആവശ്യമായ ഉപകരണങ്ങളും നിർമ്മാണ സാമഗ്രികളും സമയബന്ധിതമായി എത്തിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതിയിൽ വൈദ്യുത വിതരണ സംവിധാനത്തിന് കേരളത്തിലാകെ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ 15 മുതൽ 17 വരെ 37. 64 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു. പരാതികളറിയിക്കാൻ 1912, 9496001912 എന്നീ നമ്പരുകളിൽ വിളിക്കാം. 9496001912 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശവും അയക്കാവുന്നതാണ്.

പരാതി പരിഹാരം വൈകുന്ന സാഹചര്യമുണ്ടായാൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ 9633088900 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശമയക്കാനും കഴിയും.

കൺട്രോൾ റൂം നമ്പരുകൾ:

▪️തിരുവനന്തപുരം – 9496018377
▪️കാട്ടാക്കട – 9446008042
മലബാർ ലൈവ്.
▪️കൊല്ലം – 9447237936
▪️കൊട്ടാരക്കര – 7902465197
▪️പത്തനംതിട്ട – 9446009451
▪️കോട്ടയം – 9496008063
▪️പാല – 9496008230
▪️ഹരിപ്പാട് – 9496008509
▪️ആലപ്പുഴ – 9496008413
▪️എറണകുളം – 9496008720
▪️പെരുമ്പാവൂർ – 9496008865
▪️തൊടുപുഴ – 9496009266
▪️തൃശ്ശൂർ – 9496009601
▪️ഇരിങ്ങാലക്കുട – 9496009439
▪️പാലക്കാട് – 9496009936
▪️ഷൊർണ്ണൂർ – 9496010094
▪️നിലമ്പൂർ – 9496012466
▪️തിരൂർ – 9496010418
▪️മഞ്ചേരി – 9496010273
▪️കോഴിക്കോട് – 9496010692
▪️വടകര – 9496010849
▪️കൽപ്പറ്റ – 9496010625
▪️കണ്ണൂർ – 9496011176
▪️കാസർകോട് – 9496011431
▪️ശ്രീകണ്ഠാപുരം – 9496018618