കെഎസ്‌ഇബി മസ്ദൂർ നിയമനവുമായി ബന്ധപ്പെട്ട് യോഗ്യത മാറ്റി സർക്കാർ ഉത്തരവ്
കെഎസ്‌ഇബി മസ്ദൂർ നിയമനവുമായി ബന്ധപ്പെട്ട് യോഗ്യത മാറ്റി സർക്കാർ ഉത്തരവ്. ഇനിമുതല്‍ അപേക്ഷകർ പത്താംക്ലാസും ഐടിഐയും പാസാകണമെന്നാണ് നിയമം.നിലവില്‍ എട്ടാം ക്ലാസ് പാസാകാത്തവർക്ക് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം യോഗ്യത മാറ്റുകയായിരുന്നു. മസ്തൂർ നിയമനത്തിന് ഇനിമുതല്‍ വനിതകള്‍ക്കും അപേക്ഷിക്കാമെന്നും കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റി നിർദേശിക്കുന്നു. നിലവില്‍ പുരുഷൻമാർക്ക് മാത്രമായിരുന്നു അവസരം നല്‍കിയിരുന്നത്.
