ഗ്രാമീണ-മലയോര മേഖലയിലേക്ക് കുട്ടി ബസ്സുമായി കെ എസ് ആർ ടി സി.
സംസ്ഥാനത്തെ ഗ്രാമീണ-മലയോര മേഖലയിലേക്ക് കുട്ടി ബസ്സുമായി കെ എസ് ആർ ടി സി.
28-32 സീറ്റുള്ള ബസുകളാണ് പുറത്തിറക്കുന്നത്. ഡീസൽ ചെലവ് കുറയ്‌ക്കാൻ കഴിയും എന്നതാണ് നേട്ടമായി മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നത്.
ടാറ്റയുടെ 32 സീറ്റുള്ള ബസിന്റെ ട്രയൽ റൺ അദ്ദേഹം വ്യാഴാഴ്‌ച നടത്തി. 8.63 മീറ്റർ നീളവും 2.3 മീറ്റർ വീതിയുമുള്ള ബസ്സ് ടാറ്റയുടെ മാർക്കപോളോ സീരീസിലുള്ളതാണ്.
ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയുമാണ് കുട്ടി ബസ് ഓടിക്കുക. പുതിയ റൂട്ടുകളിലും സർവീസ് നടത്തും.