കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ 400 ഡ്രൈവർകം കണ്ടക്ടർ

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഒഴിവുള്ള ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാറടിസ്ഥാനത്തിലാണ് നിയമനം. ആകെ 400 ഒഴിവുണ്ട്. 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി ലഭിക്കും.

കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. പ്രായം: 24-55. യോഗ്യത: പത്താം ക്ലാസ് വിജയം. ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

30 അധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവൃത്തി പരിചയം.

സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്രരോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അപേക്ഷ www.cmd.kerala.gov.in നൽകാം.

അവസാന തീയതി: ജൂൺ 30-ന് വൈകിട്ട് അഞ്ച് വരെ.