കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി നൽകും

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും. പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മാസശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം ഉണ്ടാക്കും. ഇതിന് ആവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ധനവകുപ്പ് സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, കെ എസ് ആർ ടി സി എം ഡി പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.