സ്‌പെഷ്യൽ സർവീസുമായി കെഎസ്‌ആർടിസി; 10 മുതൽ ബുക്കിങ്

ഓണക്കാല അവധി ദിനങ്ങളോട്‌ അനുബന്ധിച്ച് കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസുകളുടെ ഓൺ‍ലൈൻ ടിക്കറ്റ് ബുക്കിങ്‌ 10ന്‌ ആരംഭിക്കും.

സെപ്‌തംബർ 9 മുതൽ 23 വരെയാണ്‌ അധിക സർവീസുകൾ.

വിവിധ കേന്ദ്രങ്ങളിൽ നിന്ന്‌ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനും നിലവിലുള്ള 90 ബസിന് പുറമെ ആദ്യ ഘട്ടമായി ഓരോ ദിവസവും 58 അധിക ബസും സർവീസ് നടത്തും.

www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകൾ ബുക്കിങ്‌ ആകുന്നത് അനുസരിച്ച് കൂടുതൽ ബസുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കും.

ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് കേന്ദ്രങ്ങളിൽ അധികമായി ബസുകളും ജീവനക്കാരെയും സജ്ജമാക്കും.