കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിൽ റദ്ദാക്കാം: പണം തിരിച്ച് കിട്ടും
റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റുകള്‍ ഇനി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി റദ്ദാക്കാം.
ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം റെയില്‍വെ ഒരുക്കിയിട്ടുണ്ട്. 139 എന്ന ടോള്‍ ഫ്രീ നമ്പറിലും ഈ സൗകര്യം ലഭിക്കും.
ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്ക് ടിക്കറ്റിൻ്റെ പണം റിസർവേഷൻ കൗണ്ടറിൽ നിന്ന് തിരിച്ചു വാങ്ങാം.