കെഎസ്ആർടിസിയിൽ കൂട്ട നടപടി. 12 പേർക്ക് സസ്പെൻഷൻ ഒരു ഒരു ജീവനക്കാരനെ പിരിച്ചുവിട്ടു

കെഎസ്ആർടിസിയിൽ കൂട്ട നടപടി. 12 പേർക്ക് സസ്പെൻഷനും ഒരു ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയതിനാണ് നടപടി. കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാ​ഗമാണ് ക്രമക്കേട് കണ്ടെത്തിയത്. 27,813 ബസുകളിലാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്.

കഴിഞ്ഞദിവസമാണ് അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തത്. വിവിധ അച്ചടക്കലംഘനങ്ങൾ നടത്തിയ വ്യത്യസ്ത ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയായിരുന്നു നടപടി.

പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ബി. മംഗൾ വിനോദ്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ റെജി ജോസഫ്, ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ ഇ. ജോമോൾ, ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർ പി. സൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.