Latestകേരളം

കെ എസ് ആര്‍ ടി സി ജീവനക്കാർക്ക്‌ ഓണത്തിന് ശമ്ബളത്തിനൊപ്പം ബോണസും’: മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇക്കുറി ഓണത്തിന് ജീവനക്കാർക്ക് ശമ്ബളത്തിനൊപ്പം ബോണസും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

കെഎസ്‌ആർടിസിയില്‍ ഇനി ആർക്കും അഴിമതി നടത്താൻ കഴിയില്ല. എല്ലാ പ്രവർത്തനങ്ങളും സോഫ്റ്റ്‌വെയർ വഴിയാക്കി. ഓരോ ചെലവും വരവും സിഎംഡിക്ക് തത്സമയം കാണാൻ കഴിയും. കെഎസ്‌ആർടിസിയുടെ 58 ഓളം അക്കൗണ്ടുകള്‍ ഒഴിവാക്കി ഒറ്റ അക്കൗണ്ടിലേക്ക് ഇടപാടുകള്‍ മാറ്റി. കെഎസ്‌ആർടിസിയില്‍ നടപ്പാക്കിയ 50 പരിഷ്കാരങ്ങളും വിജയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഇനിമുതല്‍ കെഎസ്‌ആർടിസിയുടെ പ്രവർത്തനങ്ങള്‍ എല്ലാം എ ഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ വഴിയാണ്. സോഫ്റ്റ്‌വെയർ വാങ്ങിയെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്‍, കളക്ഷൻ, വണ്ടിയുടെ സ്ഥാനം എന്നിവ സോഫ്റ്റ്‌വെയർ വഴി അറിയാം. സോഫ്റ്റ്‌വെയർ നിർദ്ദേശം അനുസരിച്ച്‌ മുന്നോട്ട് പോയാല്‍ കെഎസ്‌ആർടിസിയുടെ നഷ്ടം 50% ആയി കുറയുമെന്നും മന്ത്രി അറിയിച്ചു.

കെ എസ് ആർ ടി സി ഇ ഓഫീസാക്കി മാറ്റും. പരാതികള്‍ വേഗത്തില്‍ തീർപ്പാക്കാൻ ഇതോടെ സാധിക്കും. 3500 ജീവനക്കാരുടെ പരാതികള്‍ കെട്ടിക്കിടക്കുന്നു. ഇ ഓഫീസ് ആകുന്നതോടെ പരാതികള്‍ പകുതിയായി കുറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.