പുലര്‍ച്ചെ ഡ്യൂട്ടിക്ക് പോയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു
കോട്ടയം: ഡ്യൂട്ടിക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവർ പുതുപ്പള്ളി പെരുങ്കാവ് വാഴഞ്ഞറ സിബി സേവ്യർ ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 4 ന് ഇപ്പോള്‍ താമസിക്കുന്ന മാങ്ങാനം ട്രാഡയ്ക്ക് സമീപത്തെ വീട്ടില്‍ നിന്നും ജോലിക്കിറങ്ങിയതാണ് സിബി. പുലർച്ചെ അഞ്ച് മണിക്കുള്ള കോയമ്ബത്തൂർ ബസിൻ്റെ ഡ്രൈവറായിരുന്നു സിബി.ഡിപ്പോയിലേക്ക് പോകുന്ന വഴി കഞ്ഞിക്കുഴി മടുക്കാനി വളവില്‍ വച്ച് ബൈക്കിൻ്റെ പെട്രോള്‍ തീർന്നു, പിന്നീട് ബൈക്ക് തള്ളിക്കൊണ്ട് പോയ വഴി കുഴഞ്ഞ് വീഴുകയായിരുന്നു.
ഇതു വഴി വന്നവർ ചേർന്ന് ഓട്ടേയില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
