കെഎസ്ആര്‍ടിസിയില്‍ പ്രമോഷൻ സംവിധാനം വരുന്നു, എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമെന്ന് ഗതാഗത മന്ത്രി
അർഹരായ എല്ലാ കെഎസ്ആർടിസി ജീവനകാർക്കും പ്രമോഷൻ ലഭ്യമാക്കുമെന്നും രണ്ടുദിവസത്തിനകം ഉത്തരവ് നല്‍കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.ഇൗ വർഷം വിവിധ തസ്തികകളില്‍ നിന്നായി ഒരുപാട് ജീവനക്കാർ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷൻ നല്‍കുന്നത്.
നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീർഘനാള്‍ സർവീസുള്ളവരാണ്. ഇവർക്ക് പ്രമോഷൻ നല്‍കുന്നതിലൂടെ കെഎസ്ആർടിസി പ്രവർത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ കഴിയും.
