കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും

ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. വിഷയത്തില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് ആലപ്പുഴ എസ്പി ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ച് നടത്തും

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എംഎസ്എം കോളേജ് പ്രിന്‍സിപ്പലിനെ പൊലീസ് ഇന്നലെ കണ്ടിരുന്നു. വ്യാജ ഡിഗ്രി ചമച്ച കേസില്‍ വഞ്ചനക്ക് ഇരയായ കോളജ് പരാതി നല്‍കിയാലെ കേസെടുക്കാനാകൂ എന്നാണു പൊലീസ് നിലപാട്. എന്നാല്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. നിലവില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മാഹിനും പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. നിഖില്‍ തോമസിനും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടു എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.