Latestദേശീയം

കുടകില്‍ കാട്ടാന ആക്രമണം; പ്ലാന്‍റേഷൻ തൊഴിലാളി മരിച്ചു

കുടകില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കുടക് വീരാജ്പേട്ട് താലൂക്കിലെ പാലിബെട്ടക്കടുത്ത എമ്മെഗുണ്ടി പ്ലാന്റേഷൻ തൊഴിലാളി കെ ഹനുമന്തയാണ്(57) മരിച്ചത്.ആനയുടെ ആക്രമണത്തില്‍ ഹനുമന്തയുടെ നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ 30 വർഷമായി സ്വകാര്യ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ വാടകവീട്ടിലാണ് ഹനുമന്ത താമസിച്ചിരുന്നത്.