കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക് ഫ്രം ഹോം

കുടുംബശ്രീ മിഷനിലെ വനിത ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം ബി രാജേഷ്.
ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഗവേണിംങ് ബോഡി തീരുമാനമായതായി മന്ത്രി അറിയിച്ചു.
ആർത്തവ കാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിൽ എടുത്ത് കൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്‌ ബോഡി ഇത്തരമൊരു തീരുമാനം എടുത്തതെന്ന് മന്ത്രി അറിയിച്ചു.