കൂത്തുപറമ്പ് വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് വീണ് വീട്ടമ്മ മരിച്ചു
കൂത്തുപറമ്പ് വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് വീണ് വീട്ടമ്മ മരിച്ചു. കൂത്തുപറമ്പ് സീക്ക് കോളേജ് ജീവനക്കാരി പാറാലിലെ സജിമ കാരായി (42) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
അപകടം നടന്ന ഉടൻ തന്നെ സജിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.എം പാറാല്‍ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രീഷ്യനുമായ എം.കെ. പവിത്രന്റെ ഭാര്യയാണ് മക്കള്‍: സജിത്രൻ (വിദ്യാർത്ഥി, വിമല്‍ ജ്യോതി എൻജിനീയറിംഗ് കോളേജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാർത്ഥി, റാണി ജയ് സ്കൂള്‍, നിർമ്മലഗിരി). പരേതയായ സജിമ ഗംഗാധരന്റെയും ശകുന്തളയുടെയും മകളാണ്. സജീഷ്, സജിന എന്നിവർ സഹോദരങ്ങളാണ്.
