പ്രവാസികള്‍ ഒക്ടോബര്‍ 31നകം തിരിച്ചെത്തണമെന്ന് കുവൈത്തിന്റെ കര്‍ശന നിര്‍ദേശം

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ്. കുവൈറ്റിന് പുറത്ത് ആറ് മാസത്തിലേറെയായി താമസിക്കുന്ന സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഒക്ടോബർ 31 നകം മടങ്ങിയെത്തണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു.

ഇവർ മടങ്ങിയെത്തിയില്ലെങ്കിൽ വിസ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 മെയ് 1 മുതൽ ആറ് മാസത്തെ കാലയളവ് കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ആർട്ടിക്കിൾ 18 പ്രകാരം ഇഖാമ ഉടമകൾക്ക് ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് തങ്ങാൻ അനുവാദമില്ല. അതുകൊണ്ടാണ് നിയമം കർശനമാക്കിയത്. മെയ് ഒന്നിനോ അതിനുമുമ്പോ രാജ്യം വിട്ടവർ നിശ്ചിത തീയതിക്കുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ വിസ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും.