Latestകേരളം

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി മോനോൻ മൂന്നാം പ്രതി

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി മോനോൻ മൂന്നാം പ്രതി. നടി ഒളിവിലാണെന്നാണ് റിപ്പോർട്ടുകള്‍.എറണാകുളം നോർത്ത് റെയില്‍വേ പാലത്തില്‍ ഈ മാസം ഇരുപത്തിനാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആലുവ സ്വദേശി അലിയാർ ഷാ സലീമാണ് പരാതി നല്‍കിയത്.

നടുറോഡില്‍ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാണിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പിന്നാലെ അലിയാറിനെ കാറില്‍ നിന്നിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. കേസില്‍ മിഥുൻ, അനീഷ്, സോന മോള്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ആലുവ, പറവൂർ സ്വദേശികളാണ് പിടിയിലായത്.