ലെവല്‍ക്രോസ് അടച്ചിടും

പള്ളിച്ചാല്‍-കാവിന്‍മുനമ്പ് (ഒതയമ്മാടം) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ ജൂണ്‍ ആറിന് രാത്രി 11 മണി വരെയും തളിപ്പറമ്പ്- കണ്ണപുരം (കോണ്‍വെന്റ്) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ നാലിന് രാവിലെ ഒമ്പത് മുതല്‍ ജൂണ്‍ എട്ടിന് രാത്രി 11 മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.