ലൈഫ് വീടുകളുടെ താക്കോല്‍ ദാനം ഇന്ന്

കണ്ണൂർ: ജില്ലയില്‍ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനം മെയ് 4ന് വ്യാഴം വൈകിട്ട് 4 മണിക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കണയ്യന്നൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള അധ്യക്ഷത വഹിക്കും.

സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയിലൂടെ നിര്‍മാണം പൂര്‍ത്തികരിച്ച ഇരുപതിനായിരം ലൈഫ് വീടുകളുടെയും ലൈഫ് 2020 ലെ പുതിയ നാല്പതിനായിരം വീടുകളുടെ കരാര്‍ വയ്ക്കലിന്റെയും സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ മേക്കോണില്‍ മെയ് 4 വൈകീട്ട് അഞ്ചുമണിക്ക് നിര്‍വ്വഹിക്കും. സംസ്ഥാനതല പരിപാടിയുടെ ലൈവ് സ്ട്രീമിംഗും ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.