നിയമം ലംഘിച്ചാൽ ലൈസൻസിൽ കറുപ്പ് അടയാളം വീഴും: രണ്ട് വർഷം‘പ്രൊബേഷനും’ ആലോചന
ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസിൽ ഇനി ബ്ലാക്ക് മാർക്ക് വീഴും.
ആറ് തവണ നിയമം ലംഘിച്ചാൽ ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാകും. ഇതിനുള്ള പ്രാരംഭ ചർച്ചകൾ ഗതാഗത വകുപ്പ് ആരംഭിച്ചു.
പുതുതായി ലൈസൻസ് എടുക്കുന്നവർക്ക് രണ്ട് വർഷം പ്രൊബേഷൻ പീരിയഡ് നൽകാനും ആലോചനയുണ്ട്.
ഡ്രൈവിങ് പഠിച്ച് ആദ്യ ഒരു വർഷം അവർ ഓടിക്കുന്ന വാഹനത്തിൽ പി-1 എന്ന് എഴുതിയ സ്റ്റിക്കർ പതിപ്പിക്കണം. രണ്ടാം വർഷം വാഹനത്തിൽ പി-2 എന്ന സ്റ്റിക്കറും.
മറ്റു ഡ്രൈവർമാർക്ക് സ്റ്റിക്കർ കണ്ട്, വാഹനം ഓടിക്കുന്ന ആളുടെ ഡ്രൈവിങ് പരിചയം മനസ്സിലാക്കാൻ ആണിത്. പ്രൊബേഷൻ പീരിയഡിൽ പത്ത് തവണ ഗതാഗത നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കപ്പെടും.