വിവാഹ വായ്പ അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടവരുടെ പെണ്‍മക്കളുടെ വിവാഹ വായ്പക്ക് സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പരമാവധി വായ്പ തുക 2.5 ലക്ഷം രൂപ. വായ്പ തുക 7 ശതമാനം പലിശ നിരക്കില്‍ 60 മാസതവണകളായി 5 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. വായ്പക്ക് ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. ഫോണ്‍ 0497 2705036, 9400068513.