ലഘുവ്യവസായ യോജന വായ്പാ പദ്ധതി
കണ്ണൂർ. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്ക് കീഴിൽ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നതിന് തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 4,00,000/- രൂപയാണ് വായ്പ അനുവദിക്കുക.
അപേക്ഷകർ 18-നും 55-നും മധ്യേ പ്രായം ഉള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,00,000/- രൂപയിൽ കവിയരുത്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0497 2705036, 9400068513.