EntertainmentLatest

കല്യാണി പ്രിയദര്‍ശൻ ചിത്രം ‘ലോക’യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

കല്യാണി പ്രിയദർശൻ, നസ്ലിൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു.2025 ഓഗസ്റ്റ് 28ന് റിലീസിനെത്തിയ ചിത്രം രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് ഒടിടി റിലീസിനെത്തുന്നത്. ഒക്ടോബർ 31 മുതല്‍ ചിത്രം ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നു

ആഗോള തലത്തില്‍ 300 കോടി കലക്‌ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ‘ലോക.അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുല്‍ഖർ സല്‍മാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും, മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റാണ്