അമ്മാവനോട് പ്രണയം; വിവാഹത്തിനായി വീടുവിട്ട് ഇറങ്ങിയ 19-കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുതി; പ്രതി അറസ്റ്റില്‍
സഹോദരിയുടെ മകളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ വസായിയിലാണ് സംഭവം.മാൻഖുർദ് സ്വദേശിയായ കോമളാണ് (16) കൊല്ലപ്പെട്ടത്.
വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി അമ്മാവനോട് ആവശ്യപ്പെട്ടിരുന്നു. അമ്മാവന്റെയൊപ്പം ജീവിക്കുന്നതിനായി പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനെ എതിർത്ത പ്രതി കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു.
ഇരുവരും കുറച്ച് മാസങ്ങളായി പ്രണയത്തിലായിരുന്നുലെന്ന് പൊലീസ് പറഞ്ഞു. ഒരു ലോക്കല്‍ ട്രെയിനില്‍ കോമലിനൊപ്പം യാത്ര ചെയ്യുകയായിരുന്നു അര്‍ജുന്‍ സോണി. നൈഗാവിനും ഭയാന്‍ഡറിനും ഇടയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പ്രതി പെണ്‍കുട്ടിയെ തള്ളിയിട്ടു. ഇതുകണ്ട സഹയാത്രക്കാരാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ 15-ന് പെണ്‍കുട്ടി പ്രതി അർജുന്റെ വീട്ടില്‍ എത്തിയിരുന്നു. മകളെ കാണാത്തതിനെ തുടർന്ന് കുടുംബം പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു.
