പഠിക്കാത്തതിന് ശകാരിച്ചു, ബന്ധുവിനെ മുളവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന് 15കാരന്
മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരന് ബന്ധുവിനെ മുളവടി കൊണ്ട് തലക്കടിച്ചുകൊന്നു. ഞായറാഴ്ചയാണ് അനന്തരവനുമായുണ്ടായ വഴക്കിനിടെ ദുർഗാബോസ്(60) കൊല്ലപ്പെട്ടത്.സാങ്കേതിക തകരാർ മൂലം ടി.വി പ്രവർത്തിക്കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രകോപിതയായ ദുർഗ അനന്തരവനെ ശകാരിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തില് ശാസിക്കുകയും ചെയ്തു.
പിന്നാലെ രോഷാകുലനായ കുട്ടി ബന്ധുവിനെ കയ്യില്‍ കിട്ടിയ മുളവടി ഉപയോഗിച്ച് നിരവധി തവണ തലക്കടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി സുഹൃത്തുമായി ചേർന്ന് മൃതദേഹം സോഫയുടെ അടിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു. അമ്മയെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ ദുർഗയുടെ മകള്‍ നടത്തിയ അന്വഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.
തുടർന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രത്തിനൊടുവിലാണ് സംഘത്തിന് അകത്ത് കടക്കാനായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു
