നവവധുവിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ച നിലയില്‍: അമ്മ ഗുരുതരാവസ്ഥയില്‍
ശ്രീലങ്കയില്‍ മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.രാമമൂർത്തി നഗർ സ്വദേശിനി ഗനവിയുടെ ഭർത്താവ് സൂരജിനെയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂരജിന്റെ അമ്മ ജയന്തിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും വിഷം കഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.ഗനവിയുടെ മരണത്തിന് പിന്നാലെ സൂരജും അമ്മയും ബെംഗളൂരുവില്‍ നിന്നും കടന്നുകളഞ്ഞിരുന്നു. സ്ത്രീധന പീഡന ആരോപണം ഉയർന്നതിനെത്തുടർന്ന് ഇവർ നാഗ്പൂരിലേക്കാണ് പോയത്. അവിടെ വെച്ചാണ് സൂരജിനെ മരിച്ച നിലയിലും അമ്മയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. ഒന്നര മാസം മുമ്ബായിരുന്നു ഗനവിയുടേയും സൂരജിന്റെയും വിവാഹം. പത്ത് ദിവസത്തെ മധുവിധുവിനായി ശ്രീലങ്കയിലേക്ക് പോയ ഇവർ അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മടങ്ങിയെത്തി.
മധുവിധു കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ മകളെ കൂട്ടിക്കൊണ്ടുപോകാൻ സൂരജ് ആവശ്യപ്പെട്ടതായി ഗനവിയുടെ പിതാവ് ശശി ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ സൂരജും അമ്മ ജയന്തിയും ക്രൂരമായി പീഡിപ്പിച്ചിരുന്നതായും അദ്ദേഹം പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു വിവാഹ റിസപ്ഷൻ. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ 40 ലക്ഷം രൂപ ചെലവഴിച്ചാണ് ചടങ്ങുകള്‍ നടത്തിയത്
