മഹേഷ് ചന്ദ്ര ബാലിഗയുടെ
മകൾ അപകടത്തിൽ മരിച്ചു



ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ്
മൈക്കിൾ സ്കൂളിന് സമീപം ‘സുഖ ജ്യോതിയിൽ’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗ (20) വാഹനാപകടത്തിൽ മരിച്ചു. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ
വിദ്യാർഥിയാണ്.

മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയിലെ മെഡിക്കല്‍വിദ്യാര്‍ത്ഥിനിയാണ് ശിവാനി. സഹപാഠിക്കൊപ്പം കഴിഞ്ഞ പതിനേഴിന് ബൈക്കില്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനം കുഴിയില്‍ നിയന്ത്രണം വിട്ടു വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളായ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ പൊലിസ് മംഗളൂരു കെ. എം.സി ആശുപത്രിയിലെത്തിക്കുകയും അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ശിവാനി. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മരണമടയുന്നത്.
അമ്മ: അനുപമ ബാലിഗ, സഹാേദരൻ രജത് ബാലിഗ ( എൻജിനിയർ ബംഗളൂരൂ )
സംസ്കാരം ചാെവ്വാഴ്ച
വൈകിയിട്ട് നാലിന് തയ്യിൽ സമുദായ ശ്മശാനത്തിൽ