മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത
മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആശങ്കപ്പെടേണ്ട സാചര്യമില്ലെന്നും ജലനിരപ്പ് ഉയർന്നിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം കേരളത്തിൽ ശക്തമായ മഴയ്ക്ക്m സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.