വര്‍ക്ക്ഷോപ്പില്‍ പെയിന്റിംഗ് ജോലിക്കിടെ കാര്‍ കത്തിനശിച്ചു
മലപ്പുറം:വര്‍ക്ക്ഷോപ്പില്‍ പെയിന്റിംഗ് ജോലിക്കിടെ കാര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിന് മഞ്ചേരി പുല്ലൂര്‍ അത്താണിക്കലിലെ വര്‍ക്ക് ഷോപ്പിലാണ് സംഭവം.പുല്ലൂര്‍ കൈനിക്കര മുഹമ്മദ് ഷാഹിദിന്റെ മാരുതി റിട്സ് കാര്‍ ആണ് അഗ്നിക്കിരയായത്.
ഇന്നലെ രാവിലെ പത്തിനാണ് കാര്‍ പെയിന്റ് ചെയ്യാന്‍ വര്‍ക്ക് ഷോപ്പില്‍ നല്‍കിയത്. വൈകുന്നേരം മൂന്നിന് വര്‍ക്ക്ഷോപ്പ് ഉടമയാണ് വാഹനം കത്തിയതായി അറിയിച്ചതെന്ന് ഷാഹിദ് പറഞ്ഞു. കാറിന്റെ പിറകുവശത്ത് പെയിന്റ് ചെയ്യുന്നതിനിടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പെട്ടെന്ന് വലിയ രീതിയില്‍ തീ ഉയര്‍ന്നു. മഞ്ചേരിയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
