മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. പാലക്കാട് ഭാഗത്തുനിന്നുള്ള ബസും കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.പാലക്കാട് സ്വദേശി സക്കീന, ബാസില, കാർ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
