മലപ്പുറത്ത് ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം
ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.വളാഞ്ചേരി-പെരിന്തല്‍മണ്ണ റോഡിലായിരുന്നു അപകടം. മുന്നാക്കല്‍ സ്വദേശി ജംഷീറയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ യുവതി സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
